spot_imgspot_imgspot_img

തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനം; കേസെടുത്ത് പോലീസ്

Date:

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് അടച്ച് സിപിഐഎം ഏരിയാ സമ്മേളനത്തിനു വേദിയൊരുക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 500 പേരെ പ്രതി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ഏരിയാ സമ്മേളനത്തിനായാണ് റോഡ് അടച്ച് സ്റ്റേജ് കെട്ടിയത്. റോഡിൻറെ ഒരു വശം അടച്ചായിരുന്നു സ്റ്റേജ് കെട്ടിയത്. പൊതുഗതാഗതം തടസപ്പെടുത്തി കൊണ്ടുള്ള പൊതുസമ്മേളനങ്ങൾ വിലക്കിയുള്ള കോടതി ഉത്തരവ് നിലനിൽക്കെയാണ് സംഭവം. വഞ്ചിയൂർ കോടതിക്ക് മുന്നിലുള്ള റോഡിലാണ് സംഭവം. കഴിഞ്ഞ ദിവസം വേദി കെട്ടിയത് മുതല്‍ റോഡിന്റെ ഒരു വശത്ത് കൂടിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp