spot_imgspot_imgspot_img

ആറ്റിപ്ര ഗവ.ഐ.ടി.ഐയിൽ ‘ഉണർവ്വ്’ പദ്ധതി സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം: ആറ്റിപ്ര ഗവ.ഐ.ടി.ഐയിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള എനർജി മാനേജ്മെന്റ് സെന്റർ നടത്തിവരുന്ന ഊർജ്ജ സംരക്ഷണ പ്രവത്തനങ്ങൾ നേരിട്ട് കണ്ട് മനസിലാക്കുന്നതിനായി സംഘടിപ്പിക്കന്ന ക്യാമ്പസ് സന്ദർശന പദ്ധതിയായ ‘ഉണർവ്വ്’ സംഘടിപ്പിച്ചു.

ഇ.എം.സിയുടെ ഊർജ്ജ സംരക്ഷണ സന്ദേശ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ഇ. എം. സി ഊർജ്ജ സംരക്ഷണ വിഭാഗം തലവൻ ജോൺസൺ ഡാനിയേൽ ആമുഖപ്രഭാഷണം നടത്തി. എനർജി ടെക്നോളജിസ്റ്റ് അനൂപ് സുരേന്ദ്രൻ ഊർജ്ജ സംരക്ഷണ ക്ലാസ്സ്‌ നയിച്ചു. ഐ.ടി.ഐ പ്രിൻസിപ്പാൾ സുഭാഷ്. സി. എസ്. ഊർജ്ജ സംരക്ഷണ ക്ലബ് കോഡിനേറ്ററും ട്രെയിനിംഗ് ഇൻസ്‌ട്രക്ടറുമായ കൃഷ്ണപ്രസാദ് കെ.ആർ എന്നിവർ സംസാരിച്ചു.ക്ലാസ്സിനും ചർച്ചകൾക്കും ശേഷം ഊർജ്ജ സംരക്ഷണത്തിന്റെ പ്രായോഗിക പരിചയത്തിനായി ഇ. എം.സി ലാബ് സന്ദർശിച്ചു. ലാബ് ടെക്നീഷ്യൻമാർ ഊർജ്ജ സംരക്ഷണ മാതൃകകളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് ഇലക്ട്രിക് സൈക്കിൾ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും വിദ്യാർത്ഥികൾക്ക് ഇലക്ട്രിക് സൈക്കിൾ സവാരിക്ക് അവസരം ഒരുക്കുകയുമുണ്ടായി.

ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ പരസ്യപ്പെടുത്തൻ ഐ.ടി.ഐയ്ക്ക് ലഭിച്ച നോട്ടീസ് ബോർഡ് ഐ.ടി.ഐ ഊർജ്ജ സംരക്ഷണ ക്ലബ്ബ്‌ ഭാരവാഹികളായ പ്രിയ. എസ്, ബിസ്മൽ ബാബു എന്നിവർ ഏറ്റുവാങ്ങി. ഇ. എം.സി. ലൈബ്രറി & ഇൻഫർമേഷൻ ഓഫീസർ സിന്ധു. എസ്.കുമാർ പരിപാടികൾ കോഡിനേറ്റ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp