
പത്തനംതിട്ട: കഞ്ചാവ് കൈവശം വച്ച കേസിൽ പ്രതിയ്ക്ക് അഞ്ചു വർഷം കഠിന തടവ്. പത്തനംതിട്ട സ്വദേശി സഹിദുൽ ഇസ്ലാമിനെയാണ് അഞ്ച് വർഷം കഠിന തടവിനും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചത്. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി(NDPS Special Court ) ജഡ്ജി ശ്രീരാജ് എസാണ് ശിക്ഷ വിധിച്ചത്.
ആറന്മുള മാലക്കരയിൽ വച്ച് 1.15 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ ഇയാളെ എക്സൈസ് പിടികൂടിയത്. പത്തനംതിട്ട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജിയും പാർട്ടിയും ചേർനാണ് കഞ്ചാവുമായി ഇയാളെ പിടികൂടിയത്.


