spot_imgspot_imgspot_img

തിരുവനന്തപുരത്ത് 2 പേർ മുങ്ങി മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് 2 പേർ മുങ്ങി മരിച്ചു. ഉള്ളൂരാണ് സംഭവം. ഓട്ടോ ഡ്രൈവർമാരായ പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശ് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് അപകടം നടന്നത്.

ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. സുഹൃത്തുക്കളായ മൂന്നു പേർ ഒന്നിച്ച് ക്ഷേത്രക്കുളത്തിൽ കുളിക്കാനായി എത്തിയതായിരുന്നു. അപ്പോഴാണ് അപകടമുണ്ടായത്.ഇവർ മുങ്ങി താഴുന്നത് കണ്ട നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്. നാട്ടുകാർ ചേർന്ന് 3 പേരെയും പെട്ടെന്ന് തന്നെ കരയ്‌ക്കെത്തിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും 2 പേർ മരിച്ചിരുന്നു. ഒരാളെ പരിക്കുകളോടെ രക്ഷപ്പെടുത്തി. പരുക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളെജിലേക്ക് മാറ്റി.

ആഴം കൂടുതലായതിനാൽ ആളുകൾ ഇറങ്ങാതിരിക്കാൻ ചുറ്റുമതിലും ഗേറ്റും ഇട്ടിരുന്ന ക്ഷേത്ര കുളത്തിലാണ് ഇവർ ഇറങ്ങിയത്. മൃതദേഹങ്ങൾ മെഡിക്കൽ കോളെജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...

‘കലപില’ സമ്മര്‍ ക്യാമ്പിന് നാളെ സമാപനം; പുത്തന്‍ അനുഭവമായി റോബോട്ടിക്സ് ശില്‍പശാല

തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ്...
Telegram
WhatsApp