spot_imgspot_imgspot_img

സുരേഷ് ഗോപിയുടെ കുടുംബ വീട്ടില്‍ മോഷണം

Date:

കൊല്ലം: നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെവീട്ടിൽ മോഷണം. സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം മാടനടയിലെ വീടിനോട് ചേർന്ന് ഷെഡിൽ നിന്നാണ് പഴയ വസ്തുക്കൾ മോഷ്ടിച്ചത്.

പൂട്ടിക്കിടന്ന വീടിന് സമീപത്തെ ഗ്രില്‍ ഷെഡില്‍നിന്നാണ് സാധനങ്ങല്‍ കവര്‍ന്നത്. പൈപ്പുകളും പഴയ പാത്രങ്ങളുമാണ് മോഷണം പോയത്. ഗ്രില്‍ അറുത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പ്രതികള്‍ നിരവധി തവണ ഈ വീട്ടില്‍ മോഷണം നടത്തിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മോഷണ വിവരം പുറത്തുവന്നത്. ഇരവിപുരം പൊലീസാണ് കേസ് അന്വേഷിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഇറാന്‍ വലിയ തകര്‍ച്ച നേരിടുന്നു; കടുത്ത നേതൃത്വ പ്രതിസന്ധി; യു.എസിന്റെ സഹായം തേടിയെന്ന് ട്രംപ്

ടെഹ്‌റാന്‍: ഇറാനില്‍ അതീവ ഗുരുതരവും മോശവുമായ ആഭ്യന്തര സാഹചര്യങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് അവകാശപ്പെട്ട്...

ബിരിയാണിയും തണ്ണിമത്തനും കഴിച്ച് മരണം; ലക്ഷണം ഭക്ഷ്യവിഷബാധയുടേതല്ല; വിഷസാന്നിധ്യവും പരിശോധിക്കുന്നു

മുംബൈ: ദുരൂഹത മാറാതെ മുംബൈയിലെ ഭക്ഷ്യവിഷബാധയേറ്റുള്ള ഒരു കുടുംബത്തിലെ നാലുപേരുടെയും മരണം....

തെന്മലയില്‍ കാടിനുള്ളില്‍ തലയോട്ടിയും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി

കൊല്ലം: കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങൾ...

ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: ഇന്ന് ദളിത് സംഘടനകൾ നടത്തിയ ഹര്‍ത്താലിലെ അതിക്രമത്തില്‍ സ്വമേധയാ കേസെടുത്ത്...
Telegram
WhatsApp