തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് തങ്കമണി കൊലക്കേസില്‍ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. വയോധിക വയോധിക ബലാത്സംഗത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറഞ്ഞു.
മാത്രമല്ല 65 കാരിയായ തങ്കമണിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകള്‍ കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ പോത്തന്‍കോട് സ്വദേശി തൗഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ പുലര്‍ച്ചെയാണ് പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന 69കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ മണിക്കൂറുകൾക്കകം തന്നെ പോലീസ് പിടികൂടിയിരുന്നു.
പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാള്‍ക്കെതിരെ പോക്‌സോ കേസുകള്‍ അടക്കം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.