
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വിദ്യാർഥിക്ക് നേരെ അധ്യാപികയുടെ ക്രൂരത. വിളപ്പിൽശാല ഗവ യു പി സ്കൂളിലെ വിദ്യാർഥിയെയാണ് അദ്ധ്യാപിക മർദിച്ചത്. അച്ചടക്കം പാലിച്ചില്ലെന്നാരോപിച്ചായിരുന്നു മർദനം. പത്താം തിയതിയാണ് സംഭവം നടന്നത്.
കുട്ടിയുടെ കയ്യിക്കാണ് മർദനമേറ്റത്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക ജയ റോശ്വിൻ ആണ് കുട്ടിയെ അടിച്ചത്. കുട്ടിയെ പേരൂർക്കട സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് വരിയിൽ നടക്കുന്നതിനിടെ കുട്ടി പിറകിൽ കൈ കെട്ടിയില്ലെന്നാരോപിച്ചാണ് ടീച്ചർ കുട്ടിയെ അടിച്ചത്. മൂന്നാം ക്ലാസ് വിദ്യാർഥിയെയാണ് അതി ക്രൂരമായി അദ്ധ്യാപിക മർദിച്ചത്.







