spot_imgspot_imgspot_img

പത്രപ്രവർത്തക ജോലി സിനിമാ ജീവിതത്തെ സ്വാധീനിച്ചു: ആഗ്‌നസ് ഗൊദാർദ്

Date:

തിരുവനന്തപുരം: പത്രപ്രവർത്തക ജോലിയും അച്ഛന്റെ ഫോട്ടോഗ്രഫിയും സിനിമാ ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചതായി ഐ.എഫ്.എഫ്.കെ. ജൂറി ചെയർപേഴ്‌സണും വിഖ്യാത ചലച്ചിത്രകാരിയുമായ ആഗ്‌നസ് ഗൊദാർദ് അഭിപ്രായപ്പെട്ടു. മേളയുടെ ഭാഗമായി രണ്ടാം ദിനം നിളാ തിയറ്ററിൽ നടന്ന ഇൻ കോൺവർസേഷൻ പരിപാടിയിൽ നിരൂപക നന്ദിനി രാംനാഥുമായി സംവദിക്കുകയായിരുന്നു ആഗ്‌നസ്.

വിഖ്യാത ചലച്ചിത്രകാരി ക്ലയർ ഡെന്നീസുമായി ദീർഘകാലം നീണ്ട ചലച്ചിത്ര സഹകരണം മികച്ച അനുഭവമായിരുന്നു. ഈ സഹകരണത്തിലൂടെ പ്രേഷകശ്രദ്ധയും നിരൂപകപ്രശംസയും നേടിയ നിരവധി ചിത്രങ്ങളുണ്ടായി. ബ്യൂ ട്രവയിൽ സിനിമാജീവിതത്തിലെ നാഴികകല്ലാണ്. ദൃശ്യങ്ങളുപയോഗിച്ച് കഥ പറയാനുള്ള താത്പര്യമാണ് തന്നെ സിനിമാലോകത്തെത്തിച്ചത്. അതുകൊണ്ടുതന്നെ സിനിമയിലെ ഛായാഗ്രഹണ ജോലി അർപ്പണ ബോധത്തോടെ ചെയ്യാൻ കഴിയുന്നു.

ഫിലിം മാർക്കറ്റ് എന്ന ആശയം മികച്ചതാണ്. പ്രേഷകശ്രദ്ധ കൊണ്ടും ചിത്രങ്ങളുടെ നിലവാരം കൊണ്ടും മികച്ചു നിൽക്കുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ചിത്രങ്ങളെ ആഗോള സിനിമാവിപണിയുമായും മേളകളുമായും സഹകരിക്കാൻ ഇതു സഹായിക്കുന്നുണ്ട്. പുതിയ സാധ്യതകളും സാങ്കേതിക വിദ്യകളും സർഗാത്മകതയുടെ അതിരുകൾ ഭേദിക്കാൻ യുവതയെ സഹായിക്കുന്നുണ്ട്. ആൾ വി ഇമേജിൻ ആസ് എ ലൈറ്റ് എന്ന സിനിമ സൂക്ഷ്മതയുള്ള കഥ പറച്ചിലിന്റെ മികച്ച ഉദാഹരണമാണെന്നും ആഗ്‌നസ് ഗൊദാർദ് അഭിപ്രായപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp