spot_imgspot_imgspot_img

കഠിനംകുളത്ത് വളർത്തു നായയുമായി റൗഡിയുടെ വിളയാട്ടം

Date:

കഠിനംകുളം: കഠിനംകുളത്ത് വളർത്തു നായയുമായി റൗഡിയുടെ വിളയാട്ടം. കഠിനംകുളം സ്റ്റേഷൻ പരിധിയിലെ ചിറയ്ക്കലാണ് സംഭവം. കഠിനംകുളം പോലീസ് സ്റ്റേഷൻ റൗഡി ആയ ചിറക്കൽ ചരുവിളാകം വീട്ടിൽ കമ്രാൻ എന്ന സമീർ (27) ആണ് വളർത്തുനായയുമായി ആക്രമണം നടത്തിയത്. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം രണ്ടുപേർക്ക് കടിയേറ്റു.

ചിറക്കൽ മണക്കാട്ടുവിളാകം സക്കീറിൻ്റെ വീട്ടിനുള്ളിലാണ് ഇയാൾ ആദ്യം നായയുമായി എത്തിയത്. സക്കീറിൻ്റെ വീട്ടിനുള്ളിൽ നായയുമായി അതിക്രമിച്ച് കയറിയപ്പോഴാണ് നായ സക്കീറിനെ കടിച്ചത്.വീട്ടിലെ ഹാളിൽ വച്ചാണ് സക്കീറിനെ നായ കടിച്ചത്. സക്കീർ സമീപത്തെ പുത്തൻതോപ്പ് ഗവർമെൻ്റ് ആശുത്രിയിൽ ചികിത്സ തേടി.

ഇതിനു ശേഷം സമീർ നായയുമായി പോകുന്ന വഴിക്കാണ് ഇതര സംസ്ഥാന തൊഴിലാളി ഒഡീഷ സ്വദേശി അജയിനെയും കടിച്ചത്.ഇരുവരും പിന്നീട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് ഇയാൾ പോമറേനിയൻ ഇനത്തിലെ നായയുമായി വിലസിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp