spot_imgspot_img

മൂല്യങ്ങൾ നിലനിർത്തിയാകണം നിർമിത ബുദ്ധിയുടെ കാലത്തെ സിനിമ: ഓപ്പൺ ഫോറം

Date:

തിരുവനന്തപുരം: സർഗാത്മക സാധ്യതകളെ ഉപയോഗിക്കുന്നതോടൊപ്പം കലാമൂല്യങ്ങളെ നിലനിർത്തിയാകണം സിനിമയെന്ന് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഓപ്പൺ ഫോറത്തിൽ സംവിധായകർ അഭിപ്രായപ്പെട്ടു. സിനിമ നിർമിതബുദ്ധിയുടെ കാലത്ത്’ എന്ന വിഷയത്തിലായിരുന്നു ഓപ്പൺ ഫോറം.

നിർമിത ബുദ്ധി ഒരു സഹായക ഉപകരണമെന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഉപയോഗിക്കാമെന്ന് ഓപ്പൺ ഫോറത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സാങ്കേതിക വിദ്യയിലെ പുരോഗതി തീർച്ചയായും സിനിമയിലും പ്രതിഫലിക്കും. നിശബ്ദ ചിത്രങ്ങളിൽ നിന്ന് ശബ്ദചിത്രങ്ങളിലേക്ക് മാറിയതും ഇന്നിപ്പോൾ നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള സിനിമകൾ വരെ എത്തിനിൽക്കുന്നതും അതിനുദാഹരണമാണ്. ഇത്തരത്തിൽ സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്ന മാറ്റങ്ങളെ വെല്ലുവിളികളായി ഏറ്റെടുത്ത് കൂടുതൽ മികച്ചരീതിൽ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുകയാണ് സിനിമയിലെ അണിയറ പ്രവർത്തകർ ചെയ്യേണ്ടത്.

വിഎഫ്എക്‌സ് മേഖലയിലടക്കം മികച്ച മാറ്റങ്ങൾ എ ഐ ക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. സാങ്കേതികവിദ്യയുടെ പുരോഗതി നമ്മുടെ ജോലികളെ ലളിതമാക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ്. സർഗാത്മക സിനിമക്കായി ഇത്തരം സാധ്യതകൾ സംവിധായകരുടെ താൽപര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാമെന്നും ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത ചലച്ചിത്ര പ്രവർത്തകർ അഭിപ്രായപ്പെട്ടു. നിസാം അസഫ് നയിച്ച ഓപ്പൺ ഫോറത്തിൽ സംവിധായകരായ അരുൺ കാർത്തിക്, കൃഷ്ണേന്ദു കലേഷ്, വിഘ്‌നേഷ് പി. ശശിധരൻ, ഇഷാൻ ശുക്ല, ചലച്ചിത്ര നിരൂപക ഡോ. ശ്രീദേവി പി. അരവിന്ദ് എന്നിവർ സംവദിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp