spot_imgspot_imgspot_img

തിരുവനന്തപുരത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഓംപ്രകാശ് പിടിയിൽ

Date:

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ. തിരുവനന്തപുരത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് ഓംപ്രകാശിനെ പിടികൂടിയത്.ഫോര്‍ട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ് നൽകിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് നടപടി. ഓംപ്രകാശിനൊപ്പം പതിനൊന്നുപേരും പിടിയിലായിട്ടുണ്ട്.കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇയാളെ പൊലീസ് പിടികൂടികൂടിയത്.

ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഈഞ്ചയ്ക്കലിലെ ബാറിലാണ് സംഘർഷം നടന്നത്. മറ്റൊരു ഗുണ്ടാനേതാവായ ഡാനി ബാറിൽ വെച്ച് നടത്തിയ ഡിജെ പാർട്ടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു ഓംപ്രകാശും സുഹൃത്തായ നിധിനും. ഇതിനിടയിലാണ് പാർട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറയുകയും. വാക്ക് തർക്കം ഉണ്ടാകുകയും ചെയ്തത്. തുടർന്ന് അത് സംഘർഷത്തിലേക്ക് വഴി മാറുകയായിരുന്നു.

വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്ത് എത്തിയെങ്കിലും ഓം പ്രകാശും സുഹൃത്ത് നിധിനും രക്ഷപ്പെട്ടിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp