spot_imgspot_imgspot_img

ക്രിസ്മസ് സന്ദേശം സാന്‍റാക്ലോസിന്‍റെ ശബ്ദത്തില്‍: തരംഗമായി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പുകളുടെ ‘സാന്‍റാ കാളിങ് എ ഐ ആപ്പ്’

Date:

തിരുവനന്തപുരം: ഫോണിന്‍റെ അങ്ങേത്തലയ്ക്കല്‍ നിന്ന് സാന്‍റാക്ലോസിന്‍റെ കുസൃതി നിറഞ്ഞ ശബ്ദം കേള്‍പ്പിക്കുന്ന ‘സാന്‍റാ കാളിങ് എ ഐ ആപ്പ്’ ആഗോളതരംഗമാകുന്നു. ക്രിസ്മസ് ആശംസയും പാട്ടും സാന്‍റയുടെ ശബ്ദത്തില്‍ കേള്‍ക്കുന്നതിനായി നിര്‍മ്മിതബുദ്ധി അടിസ്ഥാനമാക്കി കെഎസ് യുഎമ്മിന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നിര്‍മ്മിച്ച മൊബൈല്‍ ആപ്ലിക്കേഷനാണിത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബലില്‍ കണ്ടുമുട്ടിയ സിദ്ധാര്‍ഥ്. എന്‍, റിച്ചിന്‍ ആര്‍ ചന്ദ്രന്‍ (റിച്ചിന്നോവേഷന്‍സ് സിഇഒ), മുഹമ്മദ് ഷനൂബ് (ഇന്‍വെന്‍റി ഇന്‍റര്‍നാഷണല്‍ സിഇഒ), വിഘ്നേഷ് (യുഐ/യുഎക്സ്), അജ്നാസ് എന്‍ ബി (ഡെവലപ്പര്‍), ധീരജ് ദിലീപ് (കുസാറ്റ് വിദ്യാര്‍ത്ഥി) എന്നീ യുവാക്കളാണ് ഈ ന്യൂജെന്‍ എ ഐ ആപ്ലിക്കേഷന് പിന്നില്‍. ഒരാഴ്ച കൊണ്ടാണ് ആപ്പ് നിര്‍മ്മിച്ചതെന്നതും ശ്രദ്ധേയം.

യുഎസ്എ, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്. കേരളത്തിലും ഇതിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ലോകത്തെമ്പാടുമുള്ള ആളുകള്‍ക്ക് അവരവരുടെ ഭാഷയില്‍ സാന്‍റാ കാളിങ് ആപ്പിലൂടെ ക്രിസ്മസ് സന്ദേശം ലഭ്യമാകും.

സാന്‍റാ കാളിങ് എന്ന എ ഐ അപ്ലിക്കേഷനിലൂടെ കുഞ്ഞുങ്ങള്‍ക്കും വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമെല്ലാം ക്രിസ്മസ് സന്ദേശം അയക്കാനാകും. കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും ആശംസ അറിയിക്കുന്ന നൈസ് സാന്‍റയും സൃഹൃത്തുക്കള്‍ക്ക് ആശംസ അറിയിക്കുന്ന നോട്ടി സാന്‍റയും ചേര്‍ന്നതാണ് സാന്‍റാ കാളിങ് എ ഐ ആപ്പ്. ആപ്പ് ഉപയോഗിക്കുന്നയാളുടെ ചോദ്യങ്ങള്‍ക്കും സാന്‍റാ മറുപടി നല്‍കും.

സാന്‍റാ കാളിങ് എ ഐ ആപ്പിലൂടെ www.santacallingai.com വഴി ഇത് വളരെ എളുപ്പത്തില്‍ ഉപയോഗിക്കാനാകും. ആപ്പ് ഉപയോഗിക്കുന്ന ആളുടെ പേരും ആശംസ അറിയിക്കേണ്ട വ്യക്തിയുടെ പേരും ഫോണ്‍ നമ്പറും ആപ്പില്‍ രേഖപ്പെടുത്തണം. ‘സ്പെഷ്യല്‍’ ആശംസ അറിയിക്കണമെങ്കില്‍ ആപ്പില്‍ അതും എഴുതിച്ചേര്‍ക്കാനാകും. എത്ര സമയം സാന്‍റയോട് സംസാരിക്കണമെന്നതും ആപ്പില്‍ രേഖപ്പെടുത്താന്‍ സാധിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp