spot_imgspot_img

ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കും : മന്ത്രി എം ബി രാജേഷ്

Date:

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് ശുചീകരണം വേഗത്തിൽ പൂർത്തിയാക്കുമെന്നും ഇതിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ആമയിഴഞ്ചാൻ തോടിൻറെ ശുചീകരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുകയായിരുന്നു മന്ത്രി.

മുഖ്യമന്ത്രിയുടെ യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളുമായി സഹകരിച്ച് നഗരസഭ ആമയിഴഞ്ചാൻ തോട് ശുചീകരണം നടത്തുന്നത്. ഏതാനും മാസങ്ങൾക്കുള്ളിൽ നല്ല പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. മുൻപ് തോട്ടിൽ മാലിന്യം വന്നടിഞ്ഞ് കുമിഞ്ഞുകൂടിയ അവസ്ഥയിലായിരുന്നു ഈ പ്രദേശം. ആ സ്ഥിതി പൂർണമായും മാറിയിട്ടുണ്ട്. എന്നാൽ വെള്ളത്തിൽ മാലിന്യത്തിന്റെ അംശം ധാരാളമുണ്ട്. റെയിൽവേയുടെ ടണലിൽ പ്രവർത്തനം നടക്കുന്നുന്നതിനാൽ ബ്ലാക്ക് വാട്ടർ ഇപ്പോഴും വരുന്നുണ്ട്. ശുചീകരണത്തിന് കൂടുതൽ ഫലപ്രദമായ നടപടികൾ റെയിൽവേയുടെ ഭാഗത്തു നിന്നുണ്ടാവണമെന്നു മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയുടെ ഭാഗത്തുനിന്ന് ശുചീകരണ പ്രവർത്തനങ്ങൾക്ക് വളരെ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എൻജിൻ ഓയിൽ ഉൾപ്പടെയുള്ള മാലിന്യങ്ങൾ സംസ്‌കരിക്കാൻ പ്ലാൻറ് സ്ഥാപിക്കാനുള്ള നടപടികളുമായി കെഎസ്ആർടിസി മുന്നോട്ടുപോവുകയാണ്. തൊള്ളായിരത്തോളം വീടുകളുള്ള രാജാജി നഗറിലെ ശുചീകരണ സംസ്‌കരണ പരിപാടികൾ കൂടി പൂർത്തിയാകുന്നതോടെ ആമയിഴഞ്ചാൻ തോട്ടിൽ കൂടുതൽ മാറ്റമുണ്ടാകും. ആമയിഴഞ്ചാൻ തോട് ഭാഗത്ത് മുഴുവൻ ക്യാമറകൾ സ്ഥാപിച്ച് മാലിന്യം തോട്ടിലേക്ക് വലിച്ചെറിയുന്നത് പിടികൂടുന്നതിനായി നഗരസഭാ നടപടികൾ കർശനമാക്കിയിട്ടുണ്ട്. വെള്ളം പൂർണമായും വൃത്തിയായ ശേഷം പരിസരപ്രദേശങ്ങൾ മോടി പിടിപ്പിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്യുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഹിസ്റ്ററിയിൽ പി. എച്ച്. ഡി

ഹിസ്റ്ററിയിൽ പി. എച്ച്. ഡി നേടിയ (കേരള സർവകലാശാല) ദർശന എൽ,...

വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെരുമാതുറ സ്വദേശിയായ യുവാവ് മരിച്ചു

തിരുവനന്തപുരം : പെരുമാതുറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

കെട്ടിടത്തിന് തീപിടിച്ച് 17 മരണം

ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ...

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: 30.67 ലക്ഷം രൂപ പിഴചുമത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ...
Telegram
WhatsApp