spot_imgspot_imgspot_img

ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് ബസ് വാഷിംഗ് മെഷീൻ കെഎസ്ആർടിസി പാപ്പനംകോട് യൂണിറ്റിൽ

Date:

തിരുവനന്തപുരം: ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് ബസ് വാഷിംഗ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി പാപ്പനംകോട് യൂണിറ്റിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്ആർടിസി ലോഫ്ലോർ,ഡീലക്സ്, ലക്ഷ്വറി,സെമി ലക്ഷ്വറി ഉൾപെടെയുള്ള ബസ്സുകൾ വളരെ വേഗത്തിൽ കഴുകി വൃത്തിയാക്കാൻ കഴിയുന്ന ഓട്ടോമാറ്റിക് ബസ് വാഷിംഗ് മെഷീനാണ് ഡിപ്പോയിൽ സ്ഥാപിച്ചിരിക്കുന്നത്.

ഡിറ്റർജൻ്റും വാട്ടർ സ്പ്രേയിംഗും ഉപയോഗിച്ച് മുന്നിലോട്ടും പിന്നിലോട്ടും ചലിപ്പിച്ച് മുന്ന് മിനിറ്റു കൊണ്ട് ബസുകളെ ചലിപ്പിക്കാതെ തന്നെ കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന തരത്തിലുള്ള ബസ് വാഷിംഗ് മെഷീനാണ് സ്ഥാപിച്ചിട്ടുള്ളത്. വെള്ളം സ്പ്രേ ചെയ്യുന്നതിനായി രണ്ട് ലംബമായ നോസിലുകൾ, ഇടത് വശത്തും വലത് വശത്തുമായി വലിയ പോളിത്തീൻ ബ്രഷുകൾ എന്നിവ മെഷീനിൽ ഘടിപ്പിച്ചിട്ടുണ്ട്.

പൂർണ്ണമായും യാന്ത്രിക പ്രവർത്തനങ്ങളിലൂടെയാണ് മെഷീനിൽ പ്രീ-വെറ്റിംഗ്, ഡിറ്റർജൻ്റ് സ്‌പ്രേയിംഗ്, ലോ പ്രഷർ വാഷിംഗ് സൈക്കിളുകൾ പ്രവർത്തിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി

തിരുവനന്തപുരം: കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി സതീശനെ അഭിനന്ദിച്ച് നോർക്ക...
Telegram
WhatsApp