spot_imgspot_imgspot_img

പൊലീസിൻ്റെ മാധ്യമ​വേട്ട: മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം നാളെ

Date:

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ നാളെ സംഘടിപ്പിക്കുന്നു. വാർത്ത പ്രസിദ്ധീകരിച്ചതിൻ്റെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകൻ്റെ ഫോൺ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച്​ നീക്കത്തിനെതിരെയാണ് പ്രതിഷേധം.

വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കുന്ന പൊലീസ് നടപടിക്കെതിരെയാണ് ഇവർ ശക്തമായി പ്രതിഷേധിക്കുന്നത്. തിരുവനന്തപുരത്ത് വഴുതക്കാട്ടെ ഡിജിപി ഓഫിസിലേക്കാണ് നാളെ രാവിലെ 11.15 ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാധ്യമപ്രവർത്തകർ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത്.രാവിലെ 11 ന് മാനവീയം വീഥിയിൽ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും.

യുഡിഎഫ് കൺവീനർ എം.എം.ഹസൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് കെ.പി.റജി അധ്യക്ഷനാകും. ടെലിഗ്രാഫ് എഡിറ്റർ അറ്റ് ലാർജ് ആർ രാജഗോപാൽ, ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി ശിവൻകുട്ടി, സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ തുടങ്ങിയവരും രാഷ്ട്രീയ, സാമൂഹിക സംഘടനാ നേതാക്കളും മുതിർന്ന പത്രപ്രവർത്തകരും പങ്കെടുക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...
Telegram
WhatsApp