spot_imgspot_imgspot_img

വർക്കലയിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ സംഭവം; മൃതദേഹവുമായി സ്റ്റേഷന് മുന്നില്‍ ബന്ധുക്കളുടെ പ്രതിഷേധം

Date:

തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം. ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. എന്നാൽ ലഹരിമാഫിയക്കെതിരെ വ്യക്തമായ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.

ക്രിസ്തുമസ്‌ രാത്രിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടിൽ ഷാജഹാനാണ് വെട്ടേറ്റ് മരിച്ചത്. താഴെവെട്ടുർ പള്ളിക്ക് സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും

കഴക്കൂട്ടത്ത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പും അടിസ്ഥാന സൗകര്യങ്ങളും പരിഗണിക്കും കഴക്കൂട്ടം: കഴക്കൂട്ടം റെയിൽവേ...

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...
Telegram
WhatsApp