spot_imgspot_img

മധ്യപ്രദേശിനെ 151 റൺസിന് പുറത്താക്കി കേരളം

Date:

spot_img

ലഖ്നൌ: വിജയ് മെർച്ചൻ്റ് ട്രോഫിയിൽ കരുത്തരായ മധ്യപ്രദേശിനെ 151 റൺസിന് പുറത്താക്കി കേരളം. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 റൺസ് എന്ന നിലയിലാണ്.

ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിരയിൽ 46 റൺസെടുത്ത ക്യാപ്റ്റൻ യഷ് വർധൻ സിങ് ചൌഹാൻ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്. രണ്ടാം വിക്കറ്റിൽ യഷ് വർധനും കനിഷ്ക് ഗൌതമും ചേർന്ന് നേടിയ 57 റൺസാണ് മധ്യപ്രദേശ് ഇന്നിങ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. തുടർന്നെത്തിയവരിൽ 22 റൺസെടുത്ത ആർണവ് മാത്രമാണ് പിടിച്ചു നിന്നത്. കനിഷ്ക് 13 റൺസെടുത്തു. ഇവർക്ക് പുറമെ 14 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ കരൺ തോമർ മാത്രമാണ് മധ്യപ്രദേശ് നിരയിൽ രണ്ടക്കം കടന്നത്. കേരളത്തിന് വേണ്ടി ഇഷാൻ കുനാൽ നാല് വിക്കറ്റ് വീഴ്ത്തി. ഗൌതം പ്രജോദ് മൂന്നും തോമസ് മാത്യു രണ്ടും അബ്ദുൾ ബാസിദ് ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. നെവിൻ, ലെറോയ് ജോക്വിം ഷിബു, അർജുൻ ഹരി എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കളി നിർത്തുമ്പോൾ മൂന്ന് റൺസോടെ ജൊഹാൻ ജിക്കുപാലും ഒരു റണ്ണോടെ ക്യാപ്റ്റൻ ഇഷാൻ രാജുമാണ് ക്രീസിൽ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അജ്‌മീർ ആണ്ട് നേർച്ചയ്ക്ക് തുടക്കമായി

തിരുവനന്തപുരം: കണിയാപുരം ഖാദിസിയയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന മഹത്തായ അജ്മീർ ആണ്ട് നേർച്ചയ്ക്ക്...

ശബരിമല മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങൾ പൂർത്തിയാക്കി കെഎസ്ആർടിസി

തിരുവനന്തപുരം: മകരവിളക്ക് തീർഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെ.എസ്.ആർ.ടി.സി നടത്തിയിട്ടുള്ളത്....

ദമ്പതികൾക്കിടയിലെ പ്രശ്നങ്ങൾ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നു: വനിതാ കമ്മീഷൻ

തിരുവനന്തപുരം: ദമ്പതിമാർക്കിടയിലെ പ്രശ്നങ്ങൾ അവരുടെ കുട്ടികളിൽ മാനസിക സംഘർഷം സൃഷ്ടിക്കുന്നതായി വനിത...

അന്തസായി ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് മ-രി-ച്ചാ-ലും – മന്ത്രി എം.ബി രാജേഷ്

കഴക്കൂട്ടം: അന്തസായി ജീവിക്കുവാനുള്ള അവകാശം പോലെ തന്നെയാണ് മരിച്ചാൽ അന്തസായി സംസ്കരിക്കാനുള്ള...
Telegram
WhatsApp