spot_imgspot_imgspot_img

തിരുവനന്തപുരത്ത് പരിശോധന ശക്തമാക്കി എക്സൈസ്

Date:

തിരുവനന്തപുരം: പരിശോധനകൾ ശക്തമാക്കി തിരുവനന്തപുരം ജില്ലാ എ‌ക്സൈസ് സംഘം. പുതുവത്സരാഘോഷത്തിന്റെ മറവിൽ സ്പിരിറ്റ്‌ കടത്തും വ്യാജ മദ്യനിർമാണം, ലഹരിമരുന്നുകളുടെ വിൽപന കടത്ത് എന്നിവ തടയുന്നതിനാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ദിവസേനയുള്ള പരിശോധനകൾ നടക്കുന്നുണ്ട്. എന്നാൽ അതിനൊപ്പം 9 മുതൽ ആരംഭിച്ച സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവും ജില്ലയിൽ തുടരുകയാണ്.

സ്പെഷ്യൽ ഡ്രൈവ് അടുത്ത മാസം 4 വരെ തുടരുമെന്നാണ് റിപ്പോർട്ട്‌. എക്സൈസ് ജില്ലാ ആസ്‌ഥാനത്ത് ലഹരിക്കടത്ത് തടയാനും പരിശോധനകൾ ഏകോപിപ്പിക്കാനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ബാർ ഹോട്ടലുകൾ, ബീയർ പാർലറുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ എന്നിവയുടെ പ്രവർത്തനം നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തി.

24 മണിക്കൂറും സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.ജില്ലയെ രണ്ടു മേഖലകളിലായി തിരിച്ചാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. മാത്രമല്ല അതിർത്തി വഴിയുള്ള കടത്ത് തടയാനായി വാഹന പരിശോധന കർശനമാക്കുകയും അതിർത്തികളിലും പട്രോളിങ് ശക്തമാക്കുകയും ചെയ്തു. അതോടൊപ്പം ഹൈവേകൾ കേന്ദ്രീകരിച്ചും പ്രത്യേക പോയിന്റുകളിലും പരിശോധനകൾ നടത്തുന്നുണ്ട്. മറ്റു സംസ്‌ഥാനങ്ങളുമായി അതിർത്തി പങ്കെടുക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക പരിശോധനകളും സ്ക്വാഡുകളുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp