spot_imgspot_imgspot_img

കാപ്പ ഉത്തരവ് ലംഘിച്ച പള്ളിപ്പുറം സ്വദേശിയായ പ്രതി പിടിയിൽ

Date:

പോത്തൻകോട്: കാപ്പ നിയമ പ്രകാരമുള്ള ഉത്തരവ് ലംഘിച്ച പ്രതി പിടിയിൽ. പള്ളിപ്പുറം പാച്ചിറ തളിയിൽ ക്ഷേത്രത്തിനു സമീപം തുപ്പട്ടിയിൽ വീട്ടിൽ എൻ . സുധീറിനെയാണ് (42) പൊലീസ് അറസ്റ്റു ചെയ്തത്.

മംഗലപുരം സ്റ്റേഷൻ റൗഡി പട്ടികയിൽപ്പെട്ട വ്യക്തിയാണ് സുധീർ. കഴിഞ്ഞ ജൂലൈ 5 ന് സുധീറിനെതിരെ റൂറൽ എസ്പിയുടെ റിപ്പോർട്ടിൽ തിരുവനന്തപുരം റെയിഞ്ച് ഡിഐജി കാപ്പ നിയമ പ്രകാരം ആറു മാസത്തേക്ക് സഞ്ചാര നിയന്ത്രണ ഉത്തരവ് ഇറക്കിയിരുന്നു.

എന്നാൽ ഇയാൾ ഇത് ലംഘിക്കുകയും തുടർന്ന് ഒക്ടോബർ 25 ന് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ സുധീർ തമിഴ്നാട്ടിലും മറ്റു സ്ഥലങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മംഗലപുരം എസ്‌എച്ച്ഒ കെ. ഹേമന്ദ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം പ്രിൻസിപ്പൽ എസ്ഐ എസ്.എസ് രാജീവും സി പി ഒ മനുവും ചേർന്ന് നെല്ലിമൂട് നിന്നു പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp