spot_imgspot_img

കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Date:

spot_img

ഡൽഹി: കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നാല് താരങ്ങളാണ് ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരത്തിന് അർഹരായത്. പാരാലിംപിക് സ്വര്‍ണമെഡല്‍ ജേതാവ് പ്രവീണ്‍ കുമാര്‍, ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷ്, ഒളിംപിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍, പുരുഷ ഹോക്കി ടീം നായകന്‍ ഹര്‍മന്‍പ്രീത് സിംഗ്, എന്നിവര്‍ക്കാണ് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്.

മലയാളി ബാഡ്മിന്‍റൺ പരിശീലകൻ എസ്‌ മുരളീധരൻ ദ്രോണാചാര്യ പുരസ്കാരത്തിന് അര്‍ഹനായി. 32 പേരാണ് അർജുന പുരസ്കാരത്തിന് അര്‍ഹരായത്.

ജ്യോതി യർരാജി (അത്‌ലറ്റിക്‌സ്),അന്നു റാണി (അത്‌ലറ്റിക്‌സ്), നിതു (ബോക്സിംഗ്), സാവീതി (ബോക്സിംഗ്), വന്തിക അഗർവാൾ (ചെസ്), സലിമ ടെറ്റെ (ഹോക്കി), അഭിഷേക് (ഹോക്കി), സഞ്ജയ് (ഹോക്കി), ജർമൻപ്രീത് സിംഗ് (ഹോക്കി), സുഖ്ജീത് സിംഗ്,(ഹോക്കി), രാകേഷ് കുമാർ (പാരാ അമ്പെയ്ത്ത്), പ്രീതി പാൽ (പാരാ അത്‌ലറ്റിക്‌സ്), ജീവൻജി ദീപ്തി(പാരാ അത്‌ലറ്റിക്‌സ്), അജീത് സിംഗ് (പാരാ അത്‌ലറ്റിക്‌സ്) സച്ചിൻ സർജെറാവു ഖിലാരി (പാരാ അത്‌ലറ്റിക്‌സ്), ധരംബീർ (പാരാ അത്‌ലറ്റിക്‌സ്), പ്രണാവ് അത്‌ലറ്റിക്സ്), എച്ച് ഹൊകാറ്റോ സെമ (പാരാ അത്‌ലറ്റിക്‌സ്),സിമ്രാൻ (പാരാ അത്‌ലറ്റിക്‌സ്), നവദീപ് (പാരാ അത്‌ലറ്റിക്‌സ്), നിതേഷ് കുമാർ (പാരാ-ബാഡ്മിന്‍റൺ), തുളസിമതി മുരുകേശൻ (പാരാ-ബാഡ്മിന്‍റൺ), നിത്യ ശ്രീ സുമതി ശിവൻ (പാരാ ബാഡ്മിന്‍റൺ), മനീഷ രാമദാസ് (പാരാ ബാഡ്മിന്‍റൺ), കപിൽ പാർമർ (പാരാ ജൂഡോ), . മോന അഗർവാൾ (പാരാ ഷൂട്ടിംഗ്), റുബീന ഫ്രാൻസിസ് (പാരാ ഷൂട്ടിംഗ്), സ്വപ്നിൽ സുരേഷ് കുസാലെ (ഷൂട്ടിംഗ്), സരബ്ജോത് സിംഗ് (ഷൂട്ടിംഗ്), അഭയ് സിംഗ് (സ്ക്വാഷ്), സാജൻ പ്രകാശ് (നീന്തൽ), അമൻ (ഗുസ്തി) തുടങ്ങിയവർക്കാണ് അർജുന അവാർഡ് ലഭിച്ചത്.

ജനുവരി 17ന് രാവിലെ 11 മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി രക്ഷപ്പെട്ടു. നിരവധി പിടിച്ചുപറി,...

ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്

കൊച്ചി : നടി ഹണി റോസിന്റെ മൊഴി എടുത്തു. സൈബർ ആക്രമണ...

പൊന്മുടിയിൽ ശുചീകരണ യജ്ഞം

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പൊന്മുടി...

മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗ് പ്രവൃത്തികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമ്മീഷൻ നിർദേശം

തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ സാഹചര്യത്തിൽ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം...
Telegram
WhatsApp