കൊച്ചി : നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമർശം നടത്തിയതിന് റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനു ജാമ്യമില്ല. ജാമ്യം അനുവദിക്കാത്ത സാഹചര്യത്തില്‍ ബോബി ജയിലില്‍ തുടരേണ്ടി വരും. ഹർജി ചൊവ്വാഴ്ച പരിഗണിക്കും. അടിയന്തരമായി ജാമ്യഹർജി പരിഗണിക്കേണ്ട കാര്യം എന്താണെന്ന് കോടതി ചോദിച്ചു.
നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. എന്നാൽ ‘പൊതുവിടങ്ങളിൽ പരാമർശങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും സാധാരണക്കാർക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിനും നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ഹൈക്കോടതി ഇന്ന് ഹർജി പരിഗണിച്ചില്ല.