spot_imgspot_img

ചൊവ്വാഴ്ച വൈകീട്ട് പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ല

Date:

ഇടുക്കി: മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കാന്‍ കഴിയില്ല. തീര്‍ത്ഥാടകര്‍ പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കാനാകൂ. ശബരിമലയില്‍നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ യാത്ര ചെയ്യാം.
 മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കുന്നവരെ തടയാന്‍ പോലീസും വനംവകുപ്പും പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കരുതല്‍ നടപടിയെന്നും എല്ലാ തീര്‍ത്ഥാടകരും സഹകരിക്കണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ശബരിമല മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ഇടുക്കി ജില്ലയില്‍ പൂര്‍ത്തിയായി. പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദര്‍ശന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍ വി വിഗ്‌നേശ്വരി അറിയിച്ചു. 150 ഓഫീസര്‍മാരുള്‍പ്പെടെ 1350 പോലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുക.
വള്ളക്കടവില്‍ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ് ,മെഡിക്കല്‍ ടീമിന്റെ സേവനം , 1 കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐ സി യു ആംബുലന്‍സ് , മെഡിക്കല്‍ ടീം തുടങ്ങിയ സേവനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക. മൊത്തം 14 ആംബുലന്‍സുകള്‍ സജ്ജമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കുമിളി, വണ്ടിപ്പെരിയാര്‍, സത്രം, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ അഗ്‌നി സുരക്ഷാ സേനയുടെ യൂണിറ്റുകള്‍ വിന്യസിക്കും അറുപത് പേരുള്ള സംഘത്തെയാണ് ഇവിടെ നിയോഗിക്കുക.
നാലാംമൈല്‍ മുതല്‍ ഉപ്പ് പാറ വരെ ഒരു കി.മീ ഇടവിട്ട് വനം വകുപ്പിന്റെ ഡ്യൂട്ടി പോയിന്റുകള്‍ ഉണ്ടാവും. പുല്ലുമേടിലേക്കുള്ള വഴി തുറക്കലും അടയ്ക്കലും ആര്‍ ആര്‍ ടി സംഘം നിര്‍വഹിക്കും. ഇവിടങ്ങളില്‍ വെളിച്ചവിതാനം ഒരുക്കും.കോഴിക്കാനം , പുല്ലുമേട് എന്നിവിടങ്ങളില്‍ വനംവകുപ്പ് ഭക്തര്‍ക്കായി കഫ്റ്റീരിയ സേവനം നല്‍കും.
പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. അപകട സാധ്യതയേറിയ ഇടങ്ങളില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ കുടിവെള്ള ടാങ്കുകള്‍ സ്ഥാപിക്കുന്ന ജോലി വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കി. കോഴിക്കാനത്ത് 2000 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളില്‍ ചെറിയ ടാങ്കുകളും ഒരുക്കും. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിലോമീറ്ററില്‍ വെളിച്ചവിതാനം സജ്ജീകരിച്ചു. ഭക്തര്‍ക്ക് മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളില്‍ അറിയിപ്പുകള്‍ നല്‍കും. പുല്ലുമേട് ടോപ്പില്‍ മിന്നല്‍രക്ഷാ ചാലകം ഒരുക്കിക്കഴിഞ്ഞു . മകരവിളക്ക് ദിവസം ബി എസ് എന്‍ എല്‍ പുല്ലുമേട്ടില്‍ മൊബൈല്‍ സേവനം ഉറപ്പാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ തൊഴിലാളികളെ നിയോഗിച്ചു കഴിഞ്ഞു. കുടിവെള്ളം, താല്‍ക്കാലി ശൗചാലയങ്ങള്‍ എന്നിവയൊരുക്കും. പുല്ലുമേട്, പരുന്തും പാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ മകരജ്യോതി ദര്‍ശനത്തിനായി എല്‍ ഇ ഡി വാള്‍ സജ്ജമാക്കുന്നതിന് അതത് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി.എല്‍ എസ് ജി ഡി ജോയിന്റ് ഡയരക്ടര്‍ അറിയിച്ചു.
കുമളിയില്‍ നിന്ന് 50 കെ എസ് ആര്‍ ടി സി ബസ്സുകള്‍ സര്‍വീസ് നടത്തം. 10 ബസ്സുകള്‍ കരുതലിന് നിര്‍ത്തും. മൊത്തം. 60 ബസ്സുകളാണ് മകരളി വിളക്കിന്റെ ഭാഗമായി സജ്ജമാക്കുക. .ശബരിമലയില്‍നിന്ന് പുല്ലുമേട്ടിലേക്ക് മകര വിളക്ക് കാണാനെത്തുന്നവരെ ശേഷം ശബരിമലയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് കര്‍പ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടില്‍ ഒഴിവാക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.പ്ലാസ്റ്റിക് , നിരോധിത വസ്തുക്കള്‍ തുടങ്ങിയവ അനുവദിക്കില്ല.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റേഡിയം ,വാളാടി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് . തമിഴ്നാട്ടില്‍നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ കുമളിയില്‍ നിന്ന് കമ്പംമേട് ,കട്ടപ്പന,കുട്ടിക്കാനം വഴി യാത്രചെയ്യേണ്ടതാണ്.
ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കലക്ടര്‍ അനൂപ് ഗാര്‍ഗ് , പെരിയാര്‍ കടുവ സങ്കേതം വെസ്റ്റ് വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സന്ദീപ് മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിങ്ക്‌ളാഴ്ച കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കുടിയേറ്റ കുടുംബത്തിൽ നിന്ന് കത്തോലിക്ക സഭയുടെ നേതാവായ ജനകീയൻ

കത്തോലിക്കാ സഭയുടെ 266-ാമത് ആഗോള നേതാവ് ഫ്രാൻസിസ് മാർപ്പാപ്പ കാലം ചെയ്തിരിക്കുകയാണ്....

തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമുക്തഭടന് നേരെ ആക്രമണം. മൂന്നംഗ സംഘമാണ് വിമുക്തഭടനെ അതിക്രൂരമായി...

ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ. ഇന്ത്യൻ സമയം രാവിലെ 11...

മുതലപ്പൊഴി മത്സ്യബന്ധനം: സംഘർഷമുണ്ടാക്കാൻ പ്രതിപക്ഷ ഗൂഢാലോചന :മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: മുതലപൊഴിയിൽ അരങ്ങേരുന്ന സംഭവവികാസങ്ങളിൽ പ്രതികരണവുമായി തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി....
Telegram
WhatsApp