തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുതിയുയർന്നു. ഇനി സ്വർണ്ണം വാങ്ങാൻ കൈ പൊള്ളും. അറുപതിനായിരം രൂപ കടന്നിരിക്കുകയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും ഡോളര്‍ ദുര്‍ബലമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്.
പവന് 600 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിനു 60,200 രൂപയായി. ഗ്രാമിന് 75 രൂപ കൂടി ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 7525 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7,525 രൂപയാണ്. അതുപോലെ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 6205 രൂപയാണ്. എന്നാൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല.ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.