spot_imgspot_imgspot_img

തിരുവനന്തപുരത്തെ രണ്ടുവയസുകാരിയുടെ മരണം; പ്രതി പിടിയിൽ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയുടെ മരണം കൊലപാതകം ആണെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ ഹരികുമാറാണ് കൃത്യം നടത്തിയത്. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു.

ഹരികുമാറിന് കുട്ടിയുടെ അമ്മ ശ്രീതുവിന്റെ സഹായം കിട്ടിയതായും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. കൂടുതൽ ചോദ്യം ചെയ്യലിൽ നിന്നെ മറ്റു കാര്യങ്ങൾ വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു. ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ രാവിലെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണില്ലെന്ന് പറഞ്ഞ് കുടുംബം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസും ഫയർഫോഴ്‌സും നടത്തിയ പരിശോധനയിലാണ് വീട്ടിലെ കിണറ്റിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp