spot_imgspot_imgspot_img

മികച്ച വിദ്യാർഥികൾക്ക് സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് പുരസ്കാരങ്ങൾ നൽകി

Date:

ചിറയിൻകീഴ് : കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ മികച്ച എൻ.എസ്.എസ് വളൻ്റിയറായി തെരഞ്ഞെടുക്കപ്പെട്ട അജിൻ പി. രമേഷ്, എസ്.പി.സി കേഡറ്റുകളായ അഭിനന്ദ് എ, അജ്മി എ എന്നീ വിദ്യാർഥികളെ സ്വാതന്ത്ര്യ സമര സേനാനിയും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ യിലെ സിങ്കപ്പൂരിലെ ഭടനും ആയിരുന്ന പെരുമാതുറ കുഴിവിളാകം വീട്ടിൽ വി.എം.സാദിഖ് ഹാജി യുടെ പേരിലുള്ള വി.എം.സാദിഖ് ഹാജി പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു.

സാദിഖ്‌ ഹാജി സ്മാരക ട്രസ്റ്റാണ് പുരസ്‌കാരങ്ങൾ നൽകിയത്. രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരങ്ങളും ക്യാഷ് അവാർഡും വിതരണം ചെയ്തു. വി. ശശി എം.എൽ.എ അധ്യക്ഷത വഹിച്ചു.

ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. എ. ഷൈലജാ ബീഗം, ചിറയിൻകീഴ് ബ്ലോക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കവിതാ സന്തോഷ്, പ്രിൻസിപ്പൽ മാർജി എസ്, ട്രസ്റ്റ് ചെയർപേഴ്സൻ ആർ. സഫീല, വാർഡ് അംഗം ആർ. മനോന്മണി, പി.ടി.എ പ്രസിഡൻ്റ് സബീന, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷരീഫ് പനയത്തറ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp