
തിരുവനന്തപുരം: മംഗലപുരത്തെ കുപ്രസിദ്ധ ഗുണ്ട കാപ്പ നിയമപ്രകാരം പിടിയിൽ. ഫൈസൽ എന്ന ഫൈസിയാണ് പോലീസിന്റെ പിടിയിലായത്.
പോത്തൻകോട് നടുറോഡിൽ വെച്ച് അച്ചനേയും മകളേയും അക്രമിച്ച കേസ്, സ്വർണ വ്യപാരിയെ അക്രമിച്ച് സ്വർണ്ണം കടത്തിയ കേസ്, പോത്തൻകോട് ബാറിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ഉൾപ്പെടെ ഒട്ടനവധി മയക്കുമരുന്ന്, അടിപിടി കേസിലെ പ്രതിയാണ് കൊയ്ത്തൂർക്കോണം സ്വദേശി ഫൈസി.
കൂടാതെ ഇയാളുടെ പേരിൽ പോലീസിനെ ആക്രമിച്ചതിനും കേസുണ്ട്. മംഗലപുരം എസ് എച്ച് ഒഹേമന്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്. ഗുണ്ടാ ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


