spot_imgspot_imgspot_img

തിരുവനന്തപുരത്ത് കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ വാമനപുരം നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ് കണ്ടക്ടറായ അരുണാണ് മരിച്ചത്. 41 വയസായിരുന്നു. ആറ്റിങ്ങൽ പൂവൻപാറ വാമനപുരം നദിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

കിളിമാനൂർ സ്വദേശിയായ ഇയാൾ ആറ്റിങ്ങലിലാണ് ഇപ്പോൾ താമസിക്കുന്നത്. ഇന്നലെ രാത്രിയാണ് അരുണിനെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പൂവൻപാറ വാമനപുരം നദിയുടെ ഭാഗത്ത് ഇയാളുടെ സ്കൂട്ടര്‍ കണ്ടെത്തിയിരുന്നു.

തുടർന്ന് പുഴയിൽ ആറ്റിങ്ങൽ ഫയര്‍ഫോഴ്സ് സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യതമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരളത്തിൽ എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15 ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാാസ മന്ത്രി...

തിരുവനന്തപുരം നഗരത്തിൽ 30നും ഒന്നിനും ജലവിതരണം തടസ്സപ്പെടും

തിരുവനന്തപുരം: അരുവിക്കരയിൽ പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കൽ, മറ്റ്‌ അടിയന്തര അറ്റകുറ്റപ്പണികൾ എന്നിവയ്ക്കായി...

തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം...

ഹർത്താലിൽ വലഞ്ഞ് തിരുവനന്തപുരം; പലയിടത്തും വാഹനം തടഞ്ഞു; കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജിലെ വിദ്യാര്‍ത്ഥി നിതിൻ രാജിന്‍റെ മരണത്തിൽ...
Telegram
WhatsApp