spot_imgspot_imgspot_img

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടില്‍ യുവാവ് മരിച്ചു

Date:

വയനാട്: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. കാപ്പാട് ഉന്നതിയിലെ മനു (45) ആണ് മരിച്ചത്. കേരള തമിഴ്‌നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വച്ചായിരുന്നു ആക്രമണം. സാധനങ്ങൾ വാങ്ങാനായി കടയിൽ പോയി മടങ്ങവെയായിരുന്നു കാട്ടാന ആക്രമണം.

അപകടം നടന്ന സമയം മാനുവിന്റെ ഭാര്യ ചന്ദ്രികയും കൂടെ ഉണ്ടായിരുന്നു. എന്നാൽ മനുവിന്റെ മൃതദേഹം മാത്രമാണ് ആദ്യം കണ്ടെത്തിയത്. കാണാനില്ലെന്ന വിവരത്തെ തുടർന്ന് ഇവർക്കായി പ്രദേശത്ത് തിരച്ചിൽ നടക്കുകയായിരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ചന്ദ്രികയെ കണ്ടെത്തിയത്.

പാടത്ത് മരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. കാട്ടാന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം. അതേ സമയം മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp