spot_imgspot_img

ബാലരാമപുരം കൊലപാതകം; പ്രതി ഹരികുമാറിന്റെ മൊഴി പുറത്ത്

Date:

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ മൊഴി പുറത്ത്. ഹരികുമാര്‍ മാത്രമാണ് പ്രതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതി ഹരികുമാര്‍ കുറ്റസമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.

പ്രതി ഹരികുമാറും സഹോദരി ശ്രീതുവുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ ഹരികുമാര്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് ശ്രീതു തിരികെ പോയിരുന്നു. ഈ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയതെന്നാണ് ഹരികുമാർ പോലീസിന് മൊഴി നൽകിയത്.

അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ് പറയുന്നു. ഹരികുമാറിന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനാല്‍ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഗൂഢാലോചന ആരോപിച്ച് ഉണ്ണി മുകുന്ദൻ ഡിജിപിക്ക് പരാതി നൽകി

കൊച്ചി: മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് വരണമെന്ന് ചൂണ്ടിക്കാട്ടി പരാതി...

കപ്പൽ അപകടവുമായി ബന്ധപ്പെട്ടു സ്ഥിതിഗതികൾ വിലയിരുത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: അറബിക്കടലിൽ കേരള തീരത്തോട് ചേർന്ന് ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ടു...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എക്‌സിറ്റ് പോൾ, അഭിപ്രായ സർവേകൾ എന്നിവ നിരോധിച്ചു

തിരുവനന്തപുരം: :1951 ലെ ജനപ്രാതിനിധ്യനിയമത്തിന്റെ വ്യവസ്ഥകൾക്കനുസൃതമായി ജൂൺ 19ന് രാവിലെ 7...

അങ്കണവാടി പ്രീസ്‌കൂൾ കുട്ടികൾക്ക് ‘കുഞ്ഞൂസ് കാർഡ്’

തിരുവനന്തപുരം: അങ്കണവാടി പ്രീസ്‌കൂൾ കുട്ടികളുടെ വികാസ മേഖലകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വനിത...
Telegram
WhatsApp