
തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കുറ്റിച്ചൽ വൊക്കേഷണൽ ആൻഡ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെയാണ് സ്കൂളിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നല്കുകകയും കുട്ടിയ്ക്കായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ സ്കൂളിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. അതേസമയം ഇന്ന് സ്കൂൾ പ്രൊജക്റ്റ് വയ്‌ക്കേണ്ട അവസാന ദിനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന സംശയം ബന്ധുക്കൾ ഉന്നയിച്ചിട്ടുണ്ട്.
പകല്‍ സമയത്ത് സ്‌കൂള്‍ പരിസരത്ത് ഒളിച്ചിരുന്നതിന് ശേഷം രാത്രി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.


