spot_imgspot_img

നിർമ്മാതാക്കളുടെ തര്‍ക്കത്തിൽ പ്രതികരണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

Date:

കൊച്ചി: സിനിമ മേഖലയിലെ നിർമ്മാതാക്കളുടെ തര്‍ക്കത്തിൽ പ്രതികരണവുമായി നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. ആന്‍റണി പെരുമ്പാവൂർ സംഘടനക്കൊപ്പം നിൽക്കുന്ന ആളാണെന്നും ഒരു ഇന്‍ഡസ്ട്രിയെ മോശമാക്കാൻ  ഉദേശിച്ചല്ല സുരേഷ് കുമാറും പ്രതികരിച്ചതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്താൽ തീരാവുന്ന ഒരു പ്രശ്‍നം മാത്രമാണിതെന്നുമാണ് ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കുന്നത്.

നിർമ്മാതാക്കൾക്ക് ടെൻഷൻ ഉണ്ടാവുക സ്വഭാവികമാണ്. എന്നാൽ തങ്ങൾക്കിടയിൽ ഒരു ഭിന്നതയില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. അതെ സമയം സിനിമ താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം. മാത്രമല്ല  അഭിനേതാക്കളിൽ അഞ്ചു ലക്ഷം രൂപക്ക് മുകളിൽ പ്രതിഫലം വാങ്ങുന്നവര്‍ക്ക് ഘട്ടം ഘട്ടമായി പണം നൽകാമെന്ന ധാരണ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

പ്രൊഡ്യൂസര്‍ക്ക് മിനിമം ഗ്യാരണ്ടി കിട്ടുന്നതു പോലുള്ള കാര്യങ്ങളാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ സംയുക്ത യോഗത്തില്‍ സംസാരിച്ചിരുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ട്രഷററായ ലിസ്റ്റിന്‍ സ്റ്റീഫന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഈ അസോസിയേഷന് പ്രിയപ്പെട്ട വ്യക്തികളാണ് ആന്റണി പെരുമ്പാവൂരും ജി സുരേഷ് കുമാറുമെന്നും മുതിർന്ന നിർമ്മാതാവാവായ സുരേഷ് കുമാർ ഇൻഡസ്ട്രിയെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യില്ലെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുസ്ലിം ലീഗ് മുൻ ജില്ലാ പ്രസിഡന്റ് വൈരാം വിളാകം നുജുമുദീൻ (ബാങ്കർ) നിര്യാതനായി

കണിയാപുരം : കണിയാപുരം വാടയിൽമുക്ക് വൈരാം വിളാകം വീട്ടിൽ ബാങ്കർ എന്നറിയപ്പെടുന്ന...

ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ബീച്ച് ക്ലീനിങ്ങുമായി സിംഗപ്പൂരിൽ നിന്നും കോളേജ് വിദ്യാർത്ഥികൾ. തുമ്പ സെൻ...

സാമൂഹ്യ അവബോധന പരിശീലന ഉദ്ഘാടനം

തിരുവനന്തപുരം: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഓയിസ്ക ഇന്റർനാഷണലിൻ്റെ തിരുവനന്തപുരം വനിതാ ചാപ്റ്റർ...
Telegram
WhatsApp