spot_imgspot_imgspot_img

പാതി വില തട്ടിപ്പ്; വിവിധ സ്ഥലങ്ങളിൽ ഇ ഡി റെയ്‌ഡ്‌

Date:

കൊച്ചി: പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ ഇ ഡി റെയ്‌ഡ്‌ നടത്തുന്നു. സംസ്ഥാനത്തൊട്ടാകെ 12 സ്ഥലങ്ങളിലാണ് നിലവിൽ റെയ്‌ഡ്‌ നടക്കുന്നത്. ക്രൈം ബ്രാഞ്ച് എസ്പി എംജെ സോജൻ നേരിട്ടത്തിയാണ് പരിശോധന. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തുന്നത്.

കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ വീട്ടിലും ശാസ്ത്മം​ഗലത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. കൂടാതെ ആനന്ദകുമാറിൻ്റെ ഭാരവാഹിത്വത്തിൽ ഉള്ള തോന്നയ്ക്കൽ സായിഗ്രാമത്തിലും റെയ്ഡ് നടക്കുന്നുണ്ട്.

കോളപ്രയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പാതിവില തട്ടിപ്പ്. അതിനാൽ അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്. നേരത്തെ ലാലി വിൻസെൻ്റിനെ പകുതിവില തട്ടിപ്പ് കേസിൽ പൊലീസ് പ്രതിചേർത്തിരുന്നു. ലാലി വിൻസെൻ്റ് കേസിൽ ഏഴാം പ്രതിയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നെയ്യാര്‍ ഡാം റിസര്‍വോയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് നേമം സ്വദേശിനി ശരണ്യ; മരിക്കും മുന്‍പ് വിളിച്ചത് ഭര്‍ത്താവിനെ.

തിരുവനന്തപുരം: ജീവനൊടുക്കുന്നതിന് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ റിസര്‍വോയില്‍ ചാടിയ ആര്‍ടി ഓഫീസ്...

ശബരിമല യുവതി പ്രവേശനം; കളംമാറ്റിച്ചവിട്ടി സിപിഎം; വിശ്വാസികളെ എതിരാക്കുന്ന തീരുമാനം വേണ്ടെന്ന് പാര്‍ട്ടി നിലപാട്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് സിപിഐഎമ്മും...

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...
Telegram
WhatsApp