spot_imgspot_imgspot_img

ലാൻഡ് ചെയ്തതിന് ശേഷം വിമാനം തലകീഴായി മറിഞ്ഞു; നിരവധി പേർക്ക് പരിക്കേറ്റു

Date:

ടോറന്‍റോ: ക്യാനഡയിൽ വിമാനം തകർന്നുവീണ് 18 ഓളം പേർക്ക് പരുക്ക്. ടൊറണ്ടോ പിയേഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചത്.

മിനിയാപൊളിസിൽ നിന്ന് ടൊറോന്റോയിലേക്കുള്ള ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടിയുൾപ്പടെ 3 പേരുടെ നില അതീവ ഗുരുതരമാണെന്നു റിപ്പോർട്ട്. അപകടസമയത്ത് 76 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ ആകെ 80 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ഡെൽറ്റ എയർലൈൻസ് വ്യക്തമാക്കി.

മഞ്ഞുമൂടിയ റൺവേയിൽ വിമാനം തലകീഴായി മറിയുകയായിരുന്നു. . കനത്ത കാറ്റിനെത്തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം അപകടം നടക്കാനിടയായ സാഹചര്യം വ്യക്തമല്ലെന്ന് പീല്‍ റീജിയണല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ സാറാ പാറ്റേണ്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp