
തിരുവനന്തപുരം: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. മിസോറാം സ്വദേശിയായ വാലന്റൈന്‍ വി എല്‍ ആണ് കൊല്ലപ്പെട്ടത്. ഗരൂർ രാജധാനി എൻജിനിയറിങ് കോളെജിലെ മൂന്നാം വർഷ വിദ‍്യാർഥിയാണ് കൊല്ലപ്പെട്ടത്.
മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തില്‍ മിസോറാം സ്വദേശിയായ ലാൽസങിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാർഥിയാണ് പിടിയിലായ ലാൽസങ്.
ഇന്നലെ രാത്രി 11 മണിയ്ക്ക് കോളേജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം. നെഞ്ചിലും വയറിലും കുത്തേറ്റ വാലിന്‍റീനെ തിരുവനന്തപുരത്തെ സ്വകാര‍്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


