
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന്റെ ഭരണ വികസന ക്ഷേമ പ്രവർത്തനമുന്നേറ്റത്തെ പ്രശംസിച്ചുകൊണ്ടുള്ള ഡോ. ശശിതരൂർ എം പി യുടെ നിലപാട് ശ്ലാഘനീയമാണെന്ന് ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ശശിതരൂറിനെ കണ്ടുപഠിക്കണം.
പ്രതിപക്ഷത്തിരുന്നുകൊണ്ട് ഭരണ വികസന മുന്നേറ്റങ്ങളെ സത്യം സത്യമായി വിളിച്ചിപറയാൻ ധൈര്യംകാട്ടിയ ശശി തരൂർ ജനപക്ഷ നേതാക്കൾക്ക് മാതൃകയാണെന്നും കോൺഗ്രസ് നേതാക്കളുടെ വിരട്ടലുകൾക്ക് സൗമ്യനായി നിലപാടിൽ ഉറച്ചുനിൽക്കുന്നതായി അറിയിച്ചശശിതരൂർ ഗാന്ധിജിയെയും നെഹ്‌റുവിനെയും ഓർമിപ്പിക്കുന്നതായും പ്രസ്താവനയിൽ തുടർന്നുപറഞ്ഞു.


