spot_imgspot_imgspot_img

ആറ്റുകാൽ പൊങ്കാല: ഉച്ചഭാഷിണികൾ ഉപയോ​ഗിക്കുന്നതിന് അനുമതി വേണം

Date:

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പോലീസ് അധികാരികളുടെ അനുമതി വാങ്ങണമെന്ന് സബ്കളക്ടര്‍ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം അതാത് പ്രദേശത്തിനായി നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്ദത്തിന്റെ പരിധിയില്‍ നിന്നും 10 ഡെസിബലില്‍ അധികമാകാൻ പാടില്ല.

ഓരോ പ്രദേശങ്ങള്‍ക്കും നിയമപ്രകാരം നിശ്ചയിച്ചിട്ടുള്ള ശബ്ദത്തിന്റെ പരിധി ‘പകല്‍ -രാത്രി’ എന്ന ക്രമത്തില്‍ വ്യാവസായിക മേഖല (75-70), വാണിജ്യ മേഖല (65-55), റെസിഡന്‍ഷ്യല്‍ മേഖല (55-45), നിശബ്ദ മേഖല(50-40) എന്നിങ്ങനെയാണ്. പകൽ സമയം എന്നത് രാവിലെ 6 മുതൽ രാത്രി 10വരെ എന്നാണ് നിയമത്തിൽ നിർവചിച്ചിട്ടുള്ളത്.

ഉച്ചഭാഷിണികളുടെ ഉപയോഗം മൂലമുള്ള ശബ്ദമലിനീകരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കാവുന്നതാണെന്നും സബ്കളക്ടര്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp