spot_imgspot_imgspot_img

കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു

Date:

കൊച്ചി:  മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പങ്കാളികളായ കൊച്ചിയിലെ വെറ്ററന്‍ റണ്ണേഴ്‌സിനെ ആദരിച്ചു. മാരത്തണ്‍ സംഘാടകരായ ക്ലിയോസ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്. കലൂര്‍ ഗോകുലം പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ഒളിമ്പ്യനും മാരത്തണ്‍ റെയ്സ് ഡയറക്ടറുമായ ആനന്ദ് ലൂയിസ് മെനെസെസ്, ക്ലിയോസ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ശബരി നായർ എന്നിവർ പുരസ്കാരം സമ്മാനിച്ചു.

ചടങ്ങിൽ പത്തിലധികം പേർ പങ്കെടുത്തു. മാരത്തണിന്റെ അനുഭവങ്ങൾ പങ്കുവെച്ച റണ്ണർമാർ ഓടുന്നതിന്റെ പ്രാധാന്യവും ഫെ‍ഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ സാമൂഹ്യ പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി. ചടങ്ങിൽ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ മികച്ച പങ്കാളിത്തം കാഴ്ച്ച വെച്ച ഓറഞ്ച്  റണ്ണേഴ്സിന് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp