News Week
Magazine PRO

Company

Share This Post
spot_imgspot_img

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിൽ 5 പുതിയ മിനിമാസ്റ്റ് ലൈറ്റുകൾ

Date:

തിരുവനന്തപുരം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അഞ്ചു പുതിയ മിനിമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ നിർവഹിച്ചു. മണ്ഡലത്തിൽ ഉടനീളം 20 ഓളം ഹൈമാസ്റ്റ്, മിനിമാസ്സ് ലൈറ്റുകളാണ് സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമീണ മേഖലയിൽ ഇത്തരം വികസന പ്രവർത്തങ്ങൾക്ക് സർക്കാർ കൂടുതൽ ശ്രദ്ധ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി

മന്ത്രിയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മിനിമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ താമരക്കുളം ദേവി ക്ഷേത്രം, പാച്ചിറ ആനൂർ പള്ളിക്ക് സമീപം, മുക്കിൽക്കട ജംഗ്ഷൻ, കക്കാട്ടുമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുന്നിനകം തമ്പുരാൻ ക്ഷേത്രം എന്നിവിടങ്ങളിലാണ് ലൈറ്റുകൾ സ്ഥാപിച്ചത്.

പോത്തൻകോട് ഗ്രാമ പഞ്ചായത്തിലെ ഇടത്തറ വാർഡിൽ അരിയോട്ടുകോണം ശ്രീ തമ്പുരാൻ ക്ഷേത്രത്തിന് സമീപത്തായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.

വിവിധയിടങ്ങളിലായി നടന്ന ഉദ്ഘാടന സമ്മേളനങ്ങളിൽ അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. ഹരികുമാർ, ജില്ലാ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ, ഗ്രാമപഞ്ചായത്ത്‌ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ലഹരിയോട് നോ പറയുന്ന നിങ്ങളാണ് ഹീറോ’: നെയിം സ്ലിപ്പിൽ ലഹരി വിരുദ്ധ അവബോധവുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

തിരുവനന്തപുരം: ലഹരിയ്ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ്...

നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. നിലമ്പൂര്‍ ബിജെപി...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ജില്ലകളിൽ വ്യാപക നാശം, ദുരന്തനിവാരണ നടപടികൾ ഊർജ്ജിതം

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ വ്യാപക...

പി.വി അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കും

നിലമ്പൂർ: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. മത്സരിക്കാൻ തൃണമൂൽ...
Telegram
WhatsApp
07:24:27