
ഹൈദരബാദ്: നാഗർകുർണൂൽ ടണൽ രക്ഷാ പ്രവർത്തനത്തിനായി കേരള പൊലീസിന്റെ കഡാവർ ഡോഗുകളും രംഗത്തെത്തും. രക്ഷാപ്രവർത്തനത്തിനായി ഇതിനോടകം പൊലീസിന്‍റെ 2 കഡാവർ നായകളെ അയച്ചു.
ഇന്ന് രാവിലെയാണ് രണ്ട് പൊലീസ് നായകളും അവയെ കൈകാര്യം ചെയ്യുന്ന ജീവനക്കാരും ഹൈദരാബാദിലേക്ക് യാത്ര തിരിച്ചത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ ആവശ്യാനുസരണം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊലീസിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതേ തുടർന്നാണ് കഡാവർ ഡോഗുകളെ വിട്ടുകൊടുത്തത്.
ഇവരുടെ സഹായത്തോടെ രക്ഷാപ്രവർത്തനം കുറച്ചുകൂടെ സുഗമമാകുമെന്നാണ് വിവരം. കഴിഞ്ഞ 12 ദിവസങ്ങളായി തകർന്ന ടണലിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. 8 പേരാണ് ടണലിൽ കുടുങ്ങിയിരിക്കുന്നത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.


