spot_imgspot_img

കണിയാപുരം സ്വദേശി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

Date:

spot_img

കണിയാപുരം: സൗദിയ അറേബ്യയിലുണ്ടായ വാഹന അപകടത്തിൽ കണിയാപുരം മുസ്ളീം ഹൈസ്കൂളിന് സമീപം എം.ഇ.കെ മൻസിലിൽ സുധീർ(47)​ മരിച്ചു.സൗദിയ സമയം വ്യാഴാഴ്ച പുലർച്ച 12മണിക്കാണ് റിയാദിലെ വാദിഅൽദവാസിറിലാണ് അപകടം. ഡി.എച്ച്.എൽ കൊറിയർ സർവീസിലെ ജീവനക്കാരനായ സുധീർ ജോലികഴി‌ഞ്ഞ് റൂമിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

ഏതുവാഹനമാണ് ഇടിച്ചതെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. രാവിലെ സഹപ്രവർകർ സുധീറിനെ കാണാത്തത്തിനെ തുടർന്ന് അന്വേഷിക്കുന്നതിനിടയിലാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് സമീപത്തെ ആശുപത്രിയിലുണ്ടെന്നുള്ള വിവര വിവരം അറിഞ്ഞത്. പുലർച്ചെ എട്ടിനാണ് മരിച്ചത്. മൃതദേഹം അവിടെ ആശുപത്രി മോർച്ചറിയിലാണ്.

കഴിഞ്ഞ രണ്ടുദിവസം അവധിയായതിനാൽ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ഞാറാഴ്ചയോ, തിങ്കളാഴ്ചയോ നാട്ടിൽ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ. ഭാര്യ ഫിദാ, മക്കൾ: നസ്രീയ( നാലാം ക്ലാസ് വിദ്യാർത്ഥിനി കഴക്കൂട്ടം അൽഉതുമാൻ സ്കൂൾ)​,​ രണ്ടുവയസുള്ള ആൺ കുഞ്ഞുണ്ട്.

സഹോദരങ്ങൾ: ജാസ്മിൻ,​ ജെബിൻ,​ പരേതനായ ഇബ്രാഹിംകുഞ്ഞാണ് പിതാവും​ കണിയാപുരം ഗേൾസ് ഹൈസ് സ്കൂളിൽ ക്ളാർക്കായി വിരമിച്ച സുലേഖ ബീവി മാതാവുമാണ്. 9വർഷത്തോളം സൗദിയിലായിരുന്ന സുധീർ  നാലുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി തിരിച്ചുപോയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വനിതാദിനം ആഘോഷിച്ചു

കഴക്കൂട്ടം: സ്വാതി നഗർ റസിഡന്റ്സ് അസോസിയേഷന്റെ വനിതാ കൂട്ടായ്മയ "എ. എൻ. ആർ.എ വനിതാ...

കളമശ്ശേരിയിൽ വൻ തീപിടുത്തം

കൊച്ചി: കളമശേരിയിൽ കിടക്കക്കമ്പനി ഗോഡൗണിൽ തീപിടിത്തം. തീപിടുത്തത്തിൽ 110 കെവി വൈദുതി...

എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു

കോഴിക്കോട്: എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ...

താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി...
Telegram
WhatsApp