spot_imgspot_imgspot_img

തിരുവനന്തപുരത്ത് പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂവര്‍സംഘം

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത്  പെട്രോള്‍ അടിക്കാനെത്തിയ യുവാവിനെ ക്രൂരമായി മര്‍ദിച്ച് മൂവര്‍സംഘം. വെള്ളനാട് കമ്പനിമുക്ക് പെട്രോൾ പമ്പിൽ വച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ മൂന്നുപേരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം നടന്നത്. കടുവാക്കുഴി സ്വദേശി മോനി എന്ന നിധിനെയാണ് മൂവർസംഘം ആക്രമിച്ചത്. പ്രതികൾ യുവാവിനെ ആക്രമിക്കാനുള്ള കാരണം  വ്യക്തമല്ല.പമ്പിൽ പെട്രോൾ അടിക്കാൻ എത്തിയതായിരുന്നു യുവാവ്. ആ സമയം നിധിനെ ഇവർ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
 അടിയേറ്റ് തറയിൽ വീണ നിധിനെ അക്രമികൾ മുഖത്ത് ചവിട്ടുകയും അടിക്കുകയും ചെയ്തു. തുടർന്ന് ഇവർ സ്കൂട്ടറിൽ രക്ഷപ്പെട്ട് പോകുകയായിരുന്നു. എന്നാൽ ഈ സംഘത്തെ ആര്യനാട് വെച്ച് പൊലീസ് പിടികൂടി. ചാങ്ങ കുരിശടി സ്വദേശി രാഹുൽ, ചാങ്ങ കവിയാക്കോട് സ്വദേശി മനു, പഴയവീട്ടുമൂഴി ഗംഗാമല സ്വദേശി ശ്രീകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ....

ലൈംഗീക അതിക്രമ കേസ്; രഞ്ജിത്തിനെതിരെ തെളിവുണ്ടെന്ന് എസ്‌ഐടി

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ എസ്‌ഐടി അന്വേഷണം പൂര്‍ത്തിയായി. രഞ്ജിത്തിനെതിരെ...

പഞ്ചാബിന്റെ വിജയരഥം പിടിച്ചുകെട്ടി രാജസ്ഥാന്‍; പഞ്ചാബിന് സീസണിലെ ആദ്യ തോല്‍വി; രാജസ്ഥാന്‍ ജയം ആറുവിക്കറ്റിന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ വിജയക്കുതിപ്പിന് തടയിട്ട്...

അന്‍പതിലധികം മോഷണക്കേസുകളില്‍ പ്രതി; ഡോളര്‍ അനിയും കൂട്ടാളിയും അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സൈബര്‍ ഫൊറന്‍സിക് വിദഗ്ധന്‍ വിനോദ്് ഭട്ടതിരിപ്പാടിന്റെ വീട്ടിലെ മോഷണത്തില്‍...
Telegram
WhatsApp