spot_imgspot_imgspot_img

തൊഴിൽ – ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Date:

മംഗലപുരം: തൊഴിൽ- ആരോഗ്യ മേഖലകൾക്ക് മുൻഗണന നൽകുന്ന പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ 2025 – 26 വർഷത്തെ ബജറ്റ് അംഗീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹരിപ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് അഡ്വ.കെ.എസ്. അനീജ ബജറ്റ് അവതരണം നടത്തി.

അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് തൊഴിൽ കണ്ടെത്തുന്നതിനായി സംസ്ഥാന നോളജ് മിഷനുമായി സഹകരിച്ച് ജോബ് സ്റ്റേഷൻ സ്ഥാപിക്കാൻ ബഡ്ജറ്റിൽ തീരുമാനമായി.രജിസ്റ്റർ ചെയ്യുന്ന വനിതകൾക്ക് കെ ഡിസ്കുമായി സഹകരിച്ച് നൈപുണ്യ പരിശീലനവും ഭാഷാ പരിജ്ഞാനവും നൽകി ജോബ് ഫെയറുകളിൽ പങ്കെടുക്കാൻ അവസരം ലഭ്യമാക്കുന്നതിന് 15 ലക്ഷം നീക്കിവച്ചിട്ടുണ്ട്.

കൂടാതെ ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള പുത്തൻതോപ്പ് – അണ്ടൂർക്കോണം സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി 110 ലക്ഷം വകയിരുത്തി. ഇതിനു പുറമേ അണ്ടൂർക്കോണം ആശുപത്രിയുടെ കെട്ടിട നവീകരണത്തിന് 44 ലക്ഷം ചെലവഴിക്കും. പുത്തൻതോപ്പ് ആശുപത്രിയിലെ രാത്രി കാല ചികിത്സ ഫലവത്താക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഒരു ഡോക്ടറെക്കൂടി നിയമിക്കും.

മാത്രമല്ല വയോ മധുരം , കാൻസർ ഡിറ്റൻഷൻ ക്യാമ്പുകൾ ഈ വർഷവും തുടരും .കഠിനംകുളം ,അണ്ടൂർക്കോണം ,അഴൂർ പഞ്ചായത്തുകളിൽ വനിത ഫിറ്റ്നസ് സെൻറർ സ്ഥാപിക്കുന്നതിന് 15 ലക്ഷം വകയിരുത്തി. കാർഷിക മേഖലയിലെ വിവിധ പദ്ധതികൾക്കായി ഒരു കോടി മാറ്റി വച്ചു.

കൂടാതെ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലെ 14740 കുടുംങ്ങളിലായി 16285 തൊഴിലാളികൾ തൊഴിലുറപ്പ് മേഖലയിൽ പണിയെടുത്തു വരുന്നു. ഇവർക്ക് 4978 പ്രവൃത്തികളിലായി

1364 117 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കും. ഇത്തരത്തിൽ 59.34 കോടി വരവും 57.84 കോടി ചെലവും 1.50 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗീകരിച്ചത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp