
തിരുവനന്തപുരം: തലസ്ഥാനനഗരി യാഗശാലയായി. ലക്ഷകണക്കിന് സ്ത്രീ ഭക്തരുടെ കാത്തിരിപ്പിനു അവസാനമായി. പൊങ്കാലയുടെ പ്രധാന ചടങ്ങുകൾ ആരംഭിച്ചു.കണ്ണകീചരിതത്തിൽ പാണ്ഡ്യ രാജാവിന്‍റെ വധം പരാമർശിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ ആലപിച്ച ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്‍റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നു ദീപം പകർന്നു ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നു. നഗരത്തിലെ അങ്ങോളമിങ്ങോളം തയ്യാറിക്കിവച്ചിരിക്കുന്ന അടുപ്പുകളിൽ അഗ്നി പകർന്നു.
ദേവീസ്തുതികളാല്‍ ആറ്റുകാലും പരിസരവും നിര്‍ഭരമായി. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം. നിവേദ്യം ഭക്തർക്കു നൽകാനായി ക്ഷേത്രത്തില്‍ നിന്നും 400 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് വൻ തിരക്കാണ് അനന്തപുരിയിൽ കാണാൻ കഴിയുന്നത്.


