spot_imgspot_img

28.09 ഗ്രാം മെത്താഫെറ്റമിനുമായി എറണാകുളം, തിരുവനന്തപുരം സ്വദേശികൾ പിടിയിൽ

Date:

spot_img

പാലക്കാട്: ഓപ്പറേഷൻ ” ഡി ഹണ്ട് ” ൻ്റെ ഭാഗമായി മയക്കുമരുന്നിനെതിരെ നടക്കുന്ന പരിശോധനയിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിർദ്ദേശകാരം പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും , പാലക്കാട് ടൗൺ സൗത്ത് പോലീസും , സംയുക്തമായി നടത്തിയ പരിശോധനയിൽ മണപ്പുള്ളിക്കാവ് വെച്ച് മാരക മയക്കുമരുന്നായ 28.09 ഗ്രാം മെത്താഫെറ്റമിനുമായി തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയായ അജിത്തിനെയും( 23 ) എറണാകുളം സ്വദേശിയായ രാജേഷിനെയും (23 ) പിടികൂടി. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ഉൾപ്പെടുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി .

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ്.പി. രാജേഷ് കുമാർ , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഹേമലതയുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ സൗത്ത് പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ചേർന്നാണ് പരിശോധന നടത്തി മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂര്‍ പൂരം എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും സുരക്ഷിതമായും നടത്തും: മന്ത്രി വി.എൻ. വാസവന്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം അതിന്റെ എല്ലാ പൊലിമയോടെയും പ്രൗഢിയോടെയും ഏറ്റവും സുരക്ഷിതമായും...

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ വകുപ്പുകളുടെ അവലോകന യോഗം ചേര്‍ന്നു

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ...

കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലവ ഗാനം; വിമർശിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്

കൊല്ലം: കടയ്ക്കൽ ക്ഷേത്രോത്സവത്തിലെ വിപ്ലവഗാനത്തിനെതിരെ ദേവസ്വം ബോർഡ് രംഗത്ത്. കൊല്ലം കടയ്ക്കൽ...

കളമശേരിയിലെ കഞ്ചാവ് വേട്ട: നിർണായകമായത് പ്രിൻസിപ്പലിൻ്റെ കത്ത്

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത...
Telegram
WhatsApp