spot_imgspot_imgspot_img

28.09 ഗ്രാം മെത്താഫെറ്റമിനുമായി എറണാകുളം, തിരുവനന്തപുരം സ്വദേശികൾ പിടിയിൽ

Date:

പാലക്കാട്: ഓപ്പറേഷൻ ” ഡി ഹണ്ട് ” ൻ്റെ ഭാഗമായി മയക്കുമരുന്നിനെതിരെ നടക്കുന്ന പരിശോധനയിൽ പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത്കുമാറിൻ്റെ നിർദ്ദേശകാരം പാലക്കാട് ജില്ലാ പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും , പാലക്കാട് ടൗൺ സൗത്ത് പോലീസും , സംയുക്തമായി നടത്തിയ പരിശോധനയിൽ മണപ്പുള്ളിക്കാവ് വെച്ച് മാരക മയക്കുമരുന്നായ 28.09 ഗ്രാം മെത്താഫെറ്റമിനുമായി തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശിയായ അജിത്തിനെയും( 23 ) എറണാകുളം സ്വദേശിയായ രാജേഷിനെയും (23 ) പിടികൂടി. ബാംഗ്ലൂരിൽ നിന്നാണ് പ്രതികൾ മയക്കുമരുന്ന് എത്തിച്ചത്. പ്രതികൾ ഉൾപ്പെടുന്ന മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസ് അന്വേഷണം ശക്തമാക്കി .

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാറിൻ്റെ നിർദ്ദേശപ്രകാരം പാലക്കാട് എ എസ്.പി. രാജേഷ് കുമാർ , പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ ഹേമലതയുടെ നേതൃത്വത്തിലുള്ള പാലക്കാട് ടൗൺ സൗത്ത് പോലീസും പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും , ചേർന്നാണ് പരിശോധന നടത്തി മയക്കുമരുന്നും പ്രതികളേയും പിടികൂടിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp