spot_imgspot_imgspot_img

വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പോത്തന്‍കോട് സ്വദേശിയായ എസ്‌ഐക്കെതിരെ കേസെടുത്തു

Date:

പത്തനംതിട്ട: വ്യാജരേഖ ചമച്ച് ഇൻഷുറൻസ് തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പോത്തന്‍കോട് സ്വദേശിയായ എസ് ഐയ്‌ക്കെതിരെ കേസെടുത്തു. റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോത്തന്‍കോട് സ്വദേശി ഷായ്‌ക്കെതിരെ വട്ടപ്പാറ പോലീസ് കേസെടുത്തത്. ഗ്രേഡ് എസ്ഐ ഉൾപ്പെടെ രണ്ടു പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. വട്ടപ്പാറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പത്തനംതിട്ടയിൽ ഗ്രേഡ് എസ്ഐആണ് ഷാ. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

2019-ല്‍ അപകടം നടന്നതായി 161/19 എന്ന നമ്പരില്‍ വ്യാജമായി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. കൂടാതെ എസ് എച്ച് ഒ യുടെ വ്യാജ ഒപ്പിട്ട് കോടതിയിൽ രേഖകൾ സമർപ്പിച്ചു എന്നുമാണ് കണ്ടെത്തൽ. കേസിൽ രണ്ടാം പ്രതിയാണ് ഷാ. വെമ്പായം കൊഞ്ചിറ പ്ലാങ്കാല അൻസർ മൻസിലിൽ എ.അൻസറാണ് കേസിലെ ഒന്നാം പ്രതി.

കേസ് സംബന്ധിച്ച് ന്യൂ ഇന്ത്യ ഇഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിലാണ് ഈ അപകടം വ്യാജമായി സൃഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. ചികിത്സാ രേഖകളടക്കം എല്ലാ രേഖകളും വ്യാജമായി നിർമിച്ചതായും ഇൻഷുറൻസ് കമ്പനി നടത്തിയ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് കമ്പനി പോലീസിൽ പരാതി നൽകുകയായിരുന്നു. അങ്ങനെയാണ് ഇക്കാര്യം പുറത്തറിയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...
Telegram
WhatsApp