
തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമീനയുടെ മൊഴി. താൻ കട്ടിലിൽ നിന്നും നിലത്ത് വീണ് പരുക്കേറ്റെതാണെന്ന മൊഴിയിൽ ഉറച്ചു നിൽക്കുകയാണ് ‘അമ്മ ഷെമീന. തന്നെ മകൻ അഫാൻ ആക്രമിച്ചിട്ടില്ലെന്നും അവർ പറയുന്നു.
ആശുപത്രിയിൽ നിന്നും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയ ഷെമിയുടെ മൊഴി പൊലീസ് ഇന്നലെ വീണ്ടും രേഖപ്പെടുത്തിയിരുന്നു. പല ചോദ്യങ്ങളിൽ നിന്നും ഷെമി ഒഴിഞ്ഞുമാറി. അതേസമയം കാമുകിയെയും അനുജനെയും കൊന്ന കേസിൽ മൂന്നാം ഘട്ട തെളിവെടുപ്പിനായി അഫാനെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുക്കും.


