spot_imgspot_img

തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി

Date:

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിൽ ബോംബ് ഭീഷണി. പത്തനംതിട്ട കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടായതിന് പിന്നാലെയാണ് തിരുവനന്തപുരത്തും ഭീഷണി സന്ദേശം എത്തിയത്. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്.

സ്ഥലത്ത് പൊലീസും ബോംസ്കോഡും സ്ഥലത്ത് പരിശോധന നടത്തുകയാണ്. കലക്ടറും ഉദ്യോഗസ്ഥരും ഉൾപ്പടെയുള്ള ജീവനക്കാരെയെല്ലാം പുറത്തിറക്കിയാണ് പരിശോധന നടത്തുന്നത്. പത്തനംതിട്ട കലട്രേറ്റിൽ ലഭിച്ച സന്ദേശത്തിന് സമാനമായ വാചകങ്ങൾ തന്നെയാണ് തിരുവനന്തപുരത്തും ലഭിച്ച മെയിലിൽ പറയുന്നതെന്ന് കലക്ടർ സ്ഥിരീകരിച്ചു.

അഫ്സൽ ഗുരുവിനെ നീതി നിഷേധിച്ച് തൂക്കിലേറ്റിയതിനെ ഓർമ്മപ്പെടുത്താനാണ് ബോംബ് വെച്ചിരിക്കുന്നതെന്നാണ് രണ്ടു കളക്ടറേറ്റുകളിലും സന്ദേശം എത്തിയത്. Azifa -gafoor@ hotmail com എന്ന മെയില്‍ ഐഡിയില്‍ നിന്നുമാണ് പത്തനംതിട്ട കളക്ടറേറ്റിൽ ഭീഷണി സന്ദേശം എത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെട്ടിടത്തിന് തീപിടിച്ച് 17 മരണം

ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ...

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: 30.67 ലക്ഷം രൂപ പിഴചുമത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ...

ജി. സുധാകരനെതിരെയുള്ള കേസിൻ്റെ പുരോഗതി അറിയിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

ആലപ്പുഴ: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ 2025 മെയ് 16-ന്, ആലപ്പുഴ സൗത്ത്...

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരുടെ പരീക്ഷാ ഫലം പുറത്തുവിടരുതെന്ന് കുടുംബം

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത്...
Telegram
WhatsApp