spot_imgspot_imgspot_img

ടെക്‌നോപാർക്കിലെ സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ എംഎൽഎമാരും

Date:

കഴക്കൂട്ടം: സമൂഹത്തിലെ വ്യാപക മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ അവബോധമുണ്ടാക്കുന്നത് ലക്ഷ്യമിട്ട് ടെക്കികളും കേരളത്തിലെ നിയമസഭാംഗങ്ങളും തമ്മിലുള്ള സൗഹൃദ ക്രിക്ക​റ്റ് മത്സരത്തിന് ടെക്‌നോപാർക്ക് വേദിയായി. ടെക്‌നോപാർക്കിലെ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച സൗഹൃദ ക്രിക്ക​റ്റ് മത്സരവും വനിതാ ക്രിക്ക​റ്റ് ലീഗും നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കായിക വിനോദങ്ങളിലും സാംസ്‌കാരിക പ്രവർത്തനങ്ങളിലും പങ്കാളികളാകുന്നതിലൂടെ ടെക്കികളുടെ പ്രൊഫഷണൽ ജീവിതത്തിലെ സ

മ്മർദ്ദം കുറയ്ക്കാനാകും

ജോലി സമ്മർദ്ദം കുറയ്ക്കുന്നതിനും പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച മാർഗമാണ് ഇതുപോലുള്ള ടൂർണമെന്റുകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കമ്പനികളിൽ നിന്നുള്ള ടെക്കികൾ അടങ്ങുന്ന വിനീത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രതിധ്വനി ഇലവനും കെ. വി സുമേഷിന്റെ നേതൃത്വത്തിൽ നിയമസഭാംഗങ്ങൾ അടങ്ങിയ സ്പീക്കേഴ്സ് ഇലവനും തമ്മിൽ നടന്ന മത്സരത്തിൽ പ്രതിധ്വനി ഇലവൻ 6 വിക്ക​റ്റിന് ജയിച്ചു. എട്ട് പന്തിൽ 17 റൺസും രണ്ട് വിക്ക​റ്റും നേടിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

എംഎൽഎമാരായ പി സി വിഷ്ണുനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ, ടി. സിദ്ദിഖ്, ചാണ്ടി ഉമ്മൻ, ലിന്റോ ജോസഫ്, കെ. പ്രേംകുമാർ, കെ. വി സുമേഷ്, പി. പി സുമോദ്, എം. വിജിൻ, എച്ച്. സലാം, എ. രാജ, അരുൺ കുമാർ എന്നിവർ സ്പീക്കേഴ്സ് ഇലവൻ ടീമിന്റെ ഭാഗമായി. മത്സരത്തിനുശേഷം മയക്കുമരുന്ന് രഹിത സമൂഹത്തിനായി ടെക്കികൾ പ്രതിജ്ഞയെടുത്തു.മെയ് ആദ്യവാരം അവസാനിക്കുന്ന വനിതാ ക്രിക്ക​റ്റ് ലീഗിൽ ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ നിന്നുള്ള 25 ടീമുകൾ പങ്കെടുക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp