
കഴക്കൂട്ടം: പള്ളിപ്പുറം താമരക്കുളം ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ആരംഭിച്ചു ഏപ്രിൽ നാലിന് സമാപിക്കും 30ന് രാത്രി 8. 15ന് തെയ്യം , 31ന് രാവിലെ പത്തിന് നാഗൂട്ട്. ഉച്ചയ്ക്ക് സമൂഹസദ്യ രാത്രി 8 30ന് നൃത്താർച്ചന, ഏപ്രിൽ ഒന്നാം തീയതി രാത്രി ഏഴരയ്ക്ക് കൈകൊട്ടി കളി കോൽക്കളി, 8 15ന് നാടകം റിപ്പോർട്ട് നമ്പർ 79, ഏപ്രിൽ രണ്ടാം തീയതി രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏപ്രിൽ നാലാം തീയതി വെളുപ്പിന് നാലിന് ഉരുളും രാവിലെ 9 30ന് പൊങ്കാല, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീ ബലി, രാത്രി 7 30ന് ഗാനമേള എന്നിവ ഉണ്ടായിരിക്കും


